Comments
- No comments found
പറപ്പറ്റ ആയിരംമല പടി റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്തും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ടാറിംഗ് പൂര്‍ത്തിയാക്കിയ പറപ്പറ്റ - ആയിരംമല പടി റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു.
വര്‍ഷങ്ങളായി ഉന്നയിച്ചു കൊണ്ടിരുന്ന ഒരു ആവശ്യം ആയിരുന്നു ഈ റോഡ്.
സി. മോയിന്‍കുട്ടി എം.എല്‍.എ. റോഡ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലി, ജില്ലാ പഞ്ചായത്ത് അംഗം വി. ഡി. ജോസഫ്, ബ്ലോക്ക് മെംബെര്‍ ഇ. കെ. വിജയന്, മറ്റു പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
===========================================================
===========================================================
===========================================================
കച്ചവടക്കാരെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല. ടി. നസിറുദ്ദീന്‍
--------------------------------------------------------------------
വാടകയ്ക്ക് മുറി എടുത്തു കച്ചവടം ചെയ്യുന്ന കച്ചവടക്കാരെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നും, കച്ചവടക്കാരെ നിയമം പഠിപ്പിക്കുന്നതിനും. കച്ചവടം അഭിവൃദ്ധിപ്പെടുത്തുന്നതിനും പഠന ക്രമങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുണിറ്റ് പ്രസിഡണ്ട് റോബര്‍ട്ട് ജോസഫ് അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോടഞ്ചേരി യുണിറ്റ് വാര്‍ഷിക പൊതു യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരിയുടെ പ്രസിഡന്റ് റോബര്‍ട്ട് അറക്കല്‍, സി.ജെ.ടെന്നിസണ്‍ ജനറല്‍സെക്രട്ടറി. ജെയിംസ് സെബാസ്റ്റ്യന്‍ ട്രഷറര്‍, വൈസ് പ്രസിഡന്റ്മാരായ - വി. ഡി. വര്‍ഗീസ്, ഷെല്ലി ചാക്കോ, ഷൈസു ജോണ്‍, ജോയിന്റ് സെക്രട്ടറി പോള്‍സണ്‍ ജോസഫ് അറയ്ക്കല്‍ എന്നിവര്‍ സമീപം.
===========================================================
Images by: Sijo Joseph, Priyam Studio & Video, Kodancherry
===========================================================
For Latest news updates please like our face book page: https://www.facebook.com/KodancherryNews
For Latest news online, Visit our web site: http://www.kodancherry.com/
For Important contact details, Sign up on: http://www.kodancherry.com/
കോടഞ്ചേരി സംഗമം 2017: മക്കളുടെ ആഘോഷങ്ങൾ കാണാൻ നാട്ടിൽ നിന്നും മാതാപിതാക്കൾ
കോടഞ്ചേരിക്കാര്‍ക്കും ആഘോഷത്തിന്റെ നാളുകള്‍ എത്തുന്നു; 10-ാമത് സംഗമം ഈമാസം 7, 8, 9 തീയതികളില്‍. ഇത്തവണയും ആഘോഷത്തിന് ഉത്സവ പ്രതീതി
മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പത്താമത് വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 7,8,9 തിയ്യതികളിൽ സോമെർസെറ്റിൽ വച്ച് നടത്തപ്പെടും.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓർക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതൽ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓർമ്മ പുതുക്കുവാനും ആയി യു കെ യിലെ കോടന്ചെരിക്കാർ വർഷം തോറും നടത്തുന്ന ഈ ഒത്തുചേരലിന്റെ പത്താം വാര്‍ഷികത്തിനു ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ മുന്‍ വർഷങ്ങളിലെ പോലെ കോടഞ്ചേരിയിൽ നിന്നും യു. കെ. എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം ഇത്തവണയും ഈ സംഗമം അവിസ്മരനീയമാക്കുവാനുള്ള തയാറെടുപ്പിലാണ്. സംഗമത്തിൽ പങ്കുചേരാനായി പലരുടെയും മാതാപിതാക്കൾ നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടു 5 മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ടു 5 മണിക്ക് അവസാനിക്കും
കുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക മത്സരങ്ങളുൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.
കോടഞ്ചേരിക്കാരനായ ഫാ.ലുക്ക് മറപ്പിള്ളിൽ നയിക്കുന്ന ദിവ്യ ബലിയും പ്രത്യേക പ്രാർത്ഥനകളും ഈ ഒത്തു ചേരലിനെ സമ്പുഷ്ടമാക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ലാൽസൺ പോൾ : 07588690291
ആഘോഷ നാളുകളൊരുക്കി വീണ്ടും കോടഞ്ചേരി സംഗമം:- കോടഞ്ചേരി സംഗമം അവിസ്മരണീയമായി
എല്ലാ വർഷവും നടത്തിവരുന്ന കോടഞ്ചേരി സംഗമത്തിന് നയനാനന്ദകരമായ നാട്യ നടന വിസ്മയങ്ങള്‍ അരങ്ങു തകര്‍ത്തു; ചടുല സംഗീതത്തിന് താളം ചവിട്ടി ആസ്വാദകരും ഒപ്പം ചേര്‍ന്നു; കോടഞ്ചേരി സംഗമം അവിസ്മരണീയമായി
മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍നിന്നും ഇംഗ്ലണ്ട് ലേക്ക് കുടിയേറിയവരുടെ ഒമ്പതാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 8,9,10 തിയ്യതികളിൽ ഇന്ഗ്ലിഷ് റിവൈരയിലെ ടോർക്കേയിൽ (Torquay) വച്ച് നടന്നു.
Read more -http://goo.gl/uIugxs
Past Year functions:-
Few Moments captured from Kodancherry Sangamam
Global Kodancherriyan’s initiative in UK to celebrated it’s yearly get together along with 9th Annual General Body meeting from Friday 8th July to Sunday 10th July 2016 at Brunel Manor Christian Hall, Torquay
Leave your comments